സ്വര്‍ണ വിലയ്ക്കു തീപിടിച്ചിരിക്കുമ്പോള്‍ സ്വര്‍ണത്തില്‍ പുല്ലുമുളയ്ക്കുന്നു. പുല്ല് വച്ചുപിടിപ്പിച്ച് മോതിരം നിര്‍മിച്ചിരിക്കുന്നു ഐസ്ലന്‍ഡിലെ ഡിസൈനര്‍. ജന്മ നക്ഷത്രക്കല്ലുകളുടെയും മരതകത്തിന്‍റെയും സ്ഥാനത്തു പുല്ലുവളര്‍ത്തുന്ന ഡിസൈനിന് ആവശ്യക്കാര്‍ ഏറെ.
ചെറിയ പുല്ലുകളാണ് മോതിര ത്തില്‍ വച്ചുപിടിപ്പിച്ചിരിക്കുന്നത്. സ്റ്റെയ്ന്‍ലെസ് സ്റ്റീലില്‍ നട്ടുപിടിപ്പിച്ച് അതു മോതിരത്തിന്‍റെ ബെയ്സില്‍ ഫിറ്റ് ചെയ്തിരിക്കുന്നു. ക്ലാഷ് ഒഫ് ജ്വല്ലറി ആന്‍ഡ് ഗാര്‍ഡനിങ് എന്നാണ് ഈ ഡിസൈനിനിട്ടിരിക്കുന്ന പേര്. പൂന്തോട്ടത്തില്‍ ചെടി വളര്‍ത്തുന്നതുപോലെ ദിവസവും നനയ്ക്കണം. ആറു മാസം വരെയാണ് മോതിരത്തിലെ പുല്ലിന്‍റെ ആയുസ്. ഏറ്റവും നന്നായി പരിചരിക്കുന്നവരുടെ മോതിരത്തിലെ പുല്ല് പുതുമയോടെ നിലനില്‍ക്കും.
പ്രകൃതിയെ കൈകളിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഹഫ്തനിന്‍ ജൂലിയസന്‍ എന്ന ഡിസൈനറാണ് പുല്ലു വളരുന്ന മോതിരം ഡിസൈന്‍ ചെയ്തത്. ജ്വല്ലറിയുടെയും പ്രകൃതിയുടെയും മിശ്രണമെന്നാണ് ഡിസൈനര്‍ ഈ മോതിരത്തെ വിശേഷിപ്പിക്കുന്ന ത്. മെട്രൊ പൊളിറ്റന്‍ നഗരങ്ങളില്‍ ലിമിറ്റഡ് എഡിഷനുകള്‍ മാത്രം വില്‍ക്കു ന്ന മോതിരത്തിന്‍റെ വില മുപ്പത്താറായിരം രൂപ.

No comments:
Post a Comment